Kottayam

എരുമേലിയിൽ ഇടിമിന്നലേറ്റ് 12 പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

Please complete the required fields.




കോട്ടയം : എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് 12 പശുക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് പശുക്കൾ ചത്തതെന്ന് വെറ്റിനറി ഓഫീസർ സ്ഥിരീകരിച്ചു.

പശുക്കൾ കൂട്ടത്തോടെ ചത്തുകിടന്നതിന് സമീപമുള്ള ഒരു മരത്തിലും തറയിലും ഇടിവെട്ടേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പശുക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടി.

Related Articles

Back to top button