Malappuram

അർധരാത്രി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമം; യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പെരിന്തൽമണ്ണ പോലീസ്

Please complete the required fields.




മലപ്പുറം: അർധരാത്രി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പോലീസ്. പെരിന്തൽമണ്ണ സി.ഐയുടെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗ് സംഘമാണ് പാലത്തിന് മുകളിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിയെയും മക്കളെയും സാഹസികമായി പിന്തിരിപ്പിച്ചത്.

പട്രോളിംഗിനിടയിലാണ് വിജനമായ പാലത്തിന് മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെയും കുട്ടികളെയും പെരിന്തൽമണ്ണ സി.ഐ ശ്രദ്ധിക്കുന്നത്. തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തി പോലീസ് സംഘം ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്നതിന്റെ കടുത്ത മനോവിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാൻ ഇവർ തീരുമാനിച്ചതെന്ന് പോലീസിനോട് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥർ യുവതിയെയും കുട്ടികളെയും ആശ്വസിപ്പിക്കുകയും കൗൺസിലിംഗ് നൽകി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഇവരെ സുരക്ഷിതമായി താമസസ്ഥലമായ വാടക ക്വാർട്ടേഴ്സിൽ തിരികെയെത്തിച്ച ശേഷമാണ് പോലീസ് മടങ്ങിയത്. പോലീസിന്റെ ജാഗ്രതയും സമയോചിതമായ ഇടപെടലുമാണ് ഒരു കുടുംബത്തിന്റെ ജീവൻ രക്ഷിച്ചത്.

Related Articles

Back to top button