Malappuram

കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ്

Please complete the required fields.




മലപ്പുറം: കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി. ഒക്ടോബർ 16ന് കോഴിക്കോട്ട് നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുത്തശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി വൈകിട്ട് 7.05ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നേതൃത്വത്തിൽ ഉപരാഷ്ട്രപതിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി.കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ഉത്തരമേഖലാ ഐജിയുടെ ചുമതല വഹിക്കുന്ന തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്. തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിമാനത്താവളത്തിൽ ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.
വിമാനത്താവളത്തിൽ നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പി.വി. അബ്ദുൽ വഹാബ് എം.പി., ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുത്തു.

ഉത്തരമേഖലാ ഐജിയുടെ ചുമതല വഹിക്കുന്ന തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്., കൊണ്ടോട്ടി നഗരസഭാ അധ്യക്ഷൻ യു.കെ. മമ്മദിഷ തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button