നാല് വനിതാ പൊലീസുകാര് മാറി മാറി അടിച്ചു, ഇടിമുറിയില് നേരിട്ടത് ക്രൂര മര്ദനം; നിയമപോരാട്ടം തുടരും; ആതിര വിജയൻ

ഡൽഹി പൊലീസിന്റെ ക്രൂരതയ്ക്ക് എതിരെ നിയമപോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ മലയാളി വിദ്യാർഥി ആതിര വിജയൻ. തന്നെ മർദ്ദിച്ചവർക്കെതിരെ അന്വേഷണം നടത്താതെ കേസെടുക്കാൻ കഴിയില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. പൊലീസ് മർദ്ദനത്തിലേറ്റ ശാരീരിക അവശതകൾ മാറിയിട്ടില്ലെന്നും ആതിര ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിൽ നിന്ന് വലിച്ചിറക്കി ഇടിമുറിയിൽ കൊണ്ടുപോയാണ് മർദിച്ചതെന്ന് ആതിര പറയുന്നു.
നാല് വനിതാ പൊലീസുകാരാണ് തന്നെ മർദിച്ചതെന്ന് ആതിര പറയുന്നു. കണ്ണിൽ രക്തം കട്ട പിടിച്ചു, കേൾവിക്ക് ബുദ്ധിമുണ്ട്, അടിവയറ്റിൽ ഇപ്പോഴും വേദനയുണ്ടെന്നും ആതിര പറയുന്നു. അരമണിക്കൂറോളം തന്നെ മർദ്ദിച്ചു. ഇന്നലെ പരാതി നൽകാൻ പോയെങ്കിലും അന്വേഷണം നടത്താതെ കേസ് എടുക്കാനാകില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞതെന്ന് ആതിര പറഞ്ഞു. എല്ലാ ആരോപണങ്ങളും എസ്എച്ച്ഒ എതിര്ക്കുകയാണ് ചെയ്തത്. സ്റ്റേഷനില് എത്തിച്ചതിന് പോലും തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേ നിലപാട് പൊലീസ് തുടര്ന്നാണ് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ആതിര വിജയന് വ്യക്തമാക്കി. മാതാപിതാക്കള് ഭയന്നിരിക്കുകയാണ്. പിതാവ് ബിജെപി അനുഭാവിയാണ്. അതിന്റെ പ്രശ്നങ്ങളുണ്ട്. കെ സുധാകരനും ഷാഫി പറമ്പിലും ഫോണില് വിളിച്ചിരുന്നുവെന്ന് ആതിര പറഞ്ഞു.
ഡൽഹി കൊണാട്ട് പ്ളേസിൽ നടന്ന സംഭവത്തിലാണ് കേരളത്തിൽ കേസ് എടുത്തിരിക്കുന്നത്. എൻഎസ്യു മിന്നൽ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മർദനത്തെ തുടർന്ന് ആതിരയുടെ വലത് ചെവിയുടെ കേൾവിശക്തി താൽക്കാലികമായി നഷ്ടപ്പെടുകയും ചുണ്ട് പൊട്ടി ചോര വരികയും ചെയ്തെന്ന് ആതിര പറഞ്ഞു. ഡൽഹിയിലെ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ ആതിര ചികിത്സ തേടിയിരുന്നു.





