Thiruvananthapuram

ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ നാളെ അവസാനിക്കും

Please complete the required fields.




സംസ്ഥാനത്തെ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷകൾ നാളെ അവസാനിക്കും. ആകെ 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പനി ബാധിച്ച 1,493 കുട്ടികളും പരീക്ഷ എഴുതി. 1,955 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. കേരളത്തിന്‌ പുറമെ ഗൾഫിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആശംസകൾ നേർന്നു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button