India

കൊറിയറിന്റെ മറവിൽ അന്താരാഷ്ട്ര ലഹരി കടത്ത്; കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി മൂവർസംഘം പിടിയിൽ

Please complete the required fields.




മംഗളൂരു: പഞ്ചാബിൽ നിന്ന് കൊറിയർ വഴി എത്തിച്ച രണ്ട് കിലോയോളം എംഡിഎംഎയുമായി മൂന്ന് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അന്താന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവർ ഉൾപ്പെട്ട സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്.

കാസർകോട് കുമ്പള ബന്തിയോട് സ്വദേശി അഫീൽ, മംഗളൂരു സ്വദേശികളായ സിയാവുള്ള, അൽത്താഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പഞ്ചാബിൽ നിന്ന് കൊറിയർ മാർഗം മംഗളൂരുവിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കമാണ് വിജയകരമായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് മറ്റ് അന്തർസംസ്ഥാന ലഹരി മാഫിയകളുമായി ബന്ധമുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button