
തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം 6 മുതൽ ഇവരെ കാണാനില്ല.
ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





