Sports

വാതില്‍ തുറന്നിട്ടിരിക്കുന്നു…റൊണാള്‍ഡോക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ വരാം -ജോര്‍ജ് ജീസസ്

Please complete the required fields.




യുവേഫ നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കുമായുള്ള മത്സരതലേന്ന് പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ട സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് എപ്പോള്‍ വേണമെങ്കിലും ക്യാമ്പിലേക്കും ടീമിലേക്കും മടങ്ങിവരാമെന്ന് കോച്ച് ജോര്‍ജ് ജീസസ്. നേഷന്‍സ് ലീഗില്‍ നോര്‍വേയ്ക്കെതിരെ 2-1 ന് വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെ ആര്‍.ടി.പി (പോര്‍ച്ചുഗല്‍ ഗവണ്‍മെന്റിന് കീഴിലുള്ള റേഡിയോയും ടെലിവിഷനും) യോട് സംസാരിക്കുകയായിരുന്നു ജീസസ്.

അടുത്തത് എന്ത് സംഭവിക്കുമെന്ന കാര്യം എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ തന്റെ അടുത്ത നീക്കങ്ങള്‍ എന്തായിരിക്കണമെന്ന് റൊണാള്‍ഡോ തന്നെയാണ് തീരുമാനിക്കേണ്ടത്. അടുത്ത മത്സരത്തിന് മുന്നോടിയായി ടീമിലേക്ക് വിളിക്കുമ്പോള്‍, റൊണാള്‍ഡോ കളിക്കാന്‍ സന്നദ്ധനാവുക എന്നത് മാത്രം ചെയ്താല്‍ മതി. അദ്ദേഹവുമായി പിണക്കങ്ങള്‍ ഒന്നുമില്ല. ഒരു ധാരണപിശക് മാത്രമാണ് സംഭവിച്ചത്. അത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതെയുള്ളു. എന്നാല്‍ പരിഹരിക്കപ്പെടും എന്നത് തനിക്ക് പറയാന്‍കഴിയില്ല. ജോര്‍ജ് ജീസസ് പറഞ്ഞു.

പോര്‍ച്ചുഗല്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ഉണ്ടായ തുടര്‍ച്ചയായ നാല് വിജയങ്ങളെക്കുറിച്ചും മത്സരങ്ങളെ കുറിച്ചും ജീസസ് പറഞ്ഞു. നാല് മത്സരങ്ങള്‍, നാല് വിജയങ്ങള്‍. ടീമില്‍ തനിക്ക് വലിയ വിശ്വാസമുണ്ടെങ്കിലും, പരിശീലനം തുടങ്ങിയപ്പോള്‍ ഇത്രയും മികച്ച ഫലങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. -ജോര്‍ജ് ജീസസ്
പറഞ്ഞു.

Related Articles

Back to top button