Kottayam

ഇടിമിന്നലേറ്റ് പ്രശസ്ത ആന ‘പല്ലാട്ട് ബ്രഹ്മദത്തൻ’ ചരിഞ്ഞു; വിടവാങ്ങിയത് പൂരപ്പറമ്പുകളിലെ രാജകുമാരൻ

Please complete the required fields.




കോട്ടയം: ഇടിമിന്നലേറ്റ് പ്രശസ്ത ഗജവീരൻ ‘പല്ലാട്ട് ബ്രഹ്മദത്തൻ’ ചരിഞ്ഞു. ഈരാറ്റുപേട്ടയിലെ വീടിനു മുന്നിൽ തളച്ചിരുന്ന ആനയ്ക്ക് ശക്തമായ ഇടിമിന്നലേൽക്കുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ ആന സംഭവസ്ഥലത്തുതന്നെ ചരിഞ്ഞു.

ഏകദേശം പത്തടിയോളം ഉയരമുള്ള ഉയർന്ന ലക്ഷണമൊത്ത ബ്രഹ്മദത്തനെ ബിഹാറിൽ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളത്തുകളിൽ ആനപ്രേമികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായി മാറാൻ ഈ ഗജവീരന് സാധിച്ചിരുന്നു.

തൃശൂർ പൂരത്തിലെ പാറമേക്കാവ് വിഭാഗത്തിന്റെ രാത്രി പൂരത്തിന് തിടമ്പേറ്റുന്ന പ്രധാന ആനകളിൽ ഒന്നായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. ബ്രഹ്മദത്തന്റെ പെട്ടെന്നുള്ള വേർപാട് ആനപ്രേമികൾക്കിടയിലും ഉത്സവപ്രേമികൾക്കിടയിലും വലിയ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Related Articles

Back to top button