Thiruvananthapuram

ഗ്യാനേഷ് കുമാർ എസ്.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമല്ലല്ലോ? എന്തിനാണ് പ്രകോപനം സൃഷ്ടിച്ചത്?’ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ ഷാഫി പറമ്പിൽ

Please complete the required fields.




തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് വന്ന കല്ലേറോടെയാണ് സംഘർഷം തുടങ്ങിയതെന്ന് ഷാഫി പറമ്പിൽ എംപി. ഒരിക്കലും എസ്എഫ്ഐ അത്തരം പ്രതിഷേധം നടത്തരുതായിരുന്നു. ഗ്യാനേഷ് കുമാർ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമല്ല.

സിപിഎമ്മിൻ്റെ നേതാവുമല്ല. എന്തിനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്എഫ്ഐ തന്നെ ആലോചിക്കണം. സത്യസന്ധമായ ഒരു പരിശോധന അവർ നടത്തണമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
ഈ സമരം കോണ്‍ഗ്രസിന് തുടർന്നേ പറ്റൂവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യവ്യാപക സമരം ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്രത്തിനെതിരെയും ഉണ്ടാകും. ഇന്നലത്തെ സംഘർഷങ്ങൾ നിർഭാഗ്യകരമാണ്. അത് ബോധപൂർവം ഉണ്ടാക്കിയ പ്രകോപനമാണ്.യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബിയർ കുപ്പി എങ്ങനെ എത്തി എന്നതാണ് ചോദ്യം. പൊലീസ് അതു സംബന്ധിച്ച നടപടി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രാധ്യാന്യം കൊടുക്കുന്നത് ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനാണ്.

ഗ്യാനേഷിനെതിരായ പോസ്റ്റർ പിൻവലിച്ചുവെന്ന് പറയുന്ന ജനീഷാണ് ഇന്നലെ സമരത്തിന് നേത്യത്വം നൽകിയത്. മുഖ്യമന്ത്രി പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്നത് ഊഹാപോഹമാണ്. കേരളത്തിലും ദില്ലിയിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്നത് എസ്എഫ്ഐ ബോധപൂർവ്വം ഉണ്ടാക്കിയ സംഘർഷമാണെന്ന് അബിൻ വർക്കി എംഎൽഎ പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ആയിരുന്നു പ്രതിഷേധം. പന്തം കത്തിച്ച ഉടനെ ബിയർ കുപ്പികൾ ഹോസ്റ്റലിൽ നിന്നും വലിച്ചെറിഞ്ഞു.

മാർച്ച് തുടങ്ങിയ ശേഷവും കല്ലേറുണ്ടായി. യൂണിവേഴ്സിറ്റി കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ എസ്എഫ്ഐ ഹാൽ ഇളകുന്നത് എന്തിനെന്നും അബിൻ വർക്കി ചോദിക്കുന്നു.യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോ എന്ന് പരിശോധിക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. എസ്എഫ്ഐക്കാർ എന്ന വ്യാജേന എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സിപിഎം പരിശോധിക്കണം.യൂണിവേഴ്സിറ്റി കോളേജിൽ എങ്ങനെ ബിയർ കുപ്പികൾ വന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എങ്ങനെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ വന്നു.
മനപ്പൂർവ്വം പ്രകോപനം സൃഷ്ടിച്ചത് എസ്എഫ്ഐ ആണെന്ന് അവർ തന്നെ സമ്മതിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടക്കുന്നത് അരാജകത്വമാണെന്നും അബിൻ വർക്കി ആരോപിച്ചു.

Related Articles

Back to top button