കരയരുത്, വീണുപോയാലും ആരുടെയും കാല് പിടിക്കരുത്…. ആകാശചെരുവിലെവിടെയോ അച്ഛൻ ഉദിച്ച് നിൽക്കുന്നുണ്ട്’; കുറിപ്പുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ ദിനത്തിൽ പാർട്ടി നേതൃത്വത്തിന് എതിരെ ഒളിയമ്പുമായി ബിനീഷ് കോടിയേരി. കേസുകൾ വന്നപ്പോൾ ഒരിക്കൽ പോലും പാർട്ടിയെ കവചമാക്കാൻ നിൽക്കാത്ത ആളാണ് കോടിയേരിയെന്ന് ബിനീഷ് പറഞ്ഞു. എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു അച്ഛൻ. കേസുകൾ ഓരോന്നായി വന്നപ്പോഴും അതിനെ ചിരിച്ചുകൊണ്ട് നേരിടുകയാണ് ചെയ്തത്.
ആർഎസ്എസിന് കീഴ്പ്പെട്ട് കൊണ്ടുള്ള സമാധാനമോ സഹവർത്തിത്വമോ ആഗ്രഹിച്ചിരുന്ന ആളല്ലെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു എന്നാണ് വിവരം.സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ട്.
പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും ഇരുവരും എത്തില്ല എന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷവും ഇരുവരും കോടിയേരിയുടെ വീട്ടിൽ എത്തിയിരുന്നു. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരിൽ എത്താത്തതെന്നാണ് വിശദീകരണമായി നൽകുന്നത്.കോടിയേരിയുടെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ബിനീഷിന്റെ കുറിപ്പ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.





