Thiruvananthapuram

വലതുപക്ഷം ആഹ്ലാദിക്കേണ്ട; സിപിഐഎം തകർന്നിട്ടില്ല, എല്‍ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചന നൽകുന്നത്’ -പിണറായി വിജയൻ

Please complete the required fields.




തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല സിപിഐഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം തകര്‍ന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലായെന്നുമാണ് ആഹ്ലാദത്തോടെ വലതുപക്ഷ ശക്തികള്‍ പറഞ്ഞത്.

എഴുതിതള്ളാവുന്ന അവസ്ഥയില്‍ അല്ല സിപിഐഎമ്മും എല്‍ഡിഎഫും. അത് വലതുപക്ഷശക്തികള്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് വിജയം മതിമറന്ന് ആഹ്ലാദിക്കുന്ന രീതി പാര്‍ട്ടിക്ക് ഇല്ല. എല്‍ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചിപ്പിക്കുന്നത്. ഫലം പാര്‍ട്ടി പരിശോധിക്കും. വലതുപക്ഷ ശക്തികളുടെ പ്രതീക്ഷയല്ല തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്.
വിപുലീകൃത ജില്ലാകമ്മിറ്റി യോഗം തീരുമാനിക്കുന്ന സമയത്തുള്ള സാഹചര്യമല്ല കമ്മിറ്റി നടക്കുന്ന ദിവസത്തെ സാഹചര്യമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ കറണ്ട് കട്ട് പുതുമയല്ലാതെയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ലോഡ് ഷെഡിംഗ് ഉണ്ടാകുന്നില്ല. യുഡിഎഫ് വരുമ്പോള്‍ ലോഡ് ഷെഡിംഗും തിരിച്ചുവരുന്നു.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാരണം. ഇത് കേവലം കെടുകാര്യസ്ഥത മാത്രമല്ല. കെഎസ്ഇബിക്ക് വൈദ്യുതി രംഗം കൊണ്ട് നടക്കാന്‍ കഴിയില്ല എന്ന പ്രതീതി സൃഷ്ടിക്കലാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും മാറ്റണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആര് വിചാരിച്ചാലും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാന്‍ കഴിയില്ല.ഇത്രയും വിവാദമായിട്ട് അദ്ദേഹം പദവിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ കേന്ദ്രസര്‍ക്കാര്‍ അത്തരം നിലപാട് സ്വീകരിക്കണം എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Related Articles

Back to top button