Thiruvananthapuram

അഞ്ച് ദിവസത്തിന് ശേഷം വീണ്ടും വൈദ്യുതി നിയന്ത്രണം; ഇന്ന് വൈകിട്ട് 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Please complete the required fields.




തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6:45 മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കും. 800 മെഗാവാട്ട് വൈദ്യുതി വരെ കുറവ് ഉണ്ടാകാൻ സാധ്യത.കൈമാറ്റ കരാറിലൂടെ മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ആറുമണി മുതൽ 8 മണി വരെ ലഭിക്കില്ല. ഹരിയാനയിൽ നിന്ന് 50 MW തരപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു.

പവർ എക്സ്ചേഞ്ച് വഴി അൻപത് മെഗാവാട്ട് മാത്രമാണ് ഉറപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് മഴ മാറി ചൂട് കനത്തതിനാൽ ഉപഭോഗവും കൂടിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ നിയന്ത്രണം വേണ്ടിവരില്ലെന്ന പ്രതീക്ഷയും കെ. എസ്.ഇ.ബിക്കുണ്ട്. അതേസമയം, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഈ മാസത്തോടെ തിരിച്ചുകൊടുക്കേണ്ട വൈദ്യുതിയുടെ കരാര്‍ തീരും. അതിനൊപ്പം ഒക്ടോബര്‍ മുതല്‍ പുതിയതായി വൈദ്യുതി ലഭിച്ച് തുടങ്ങുന്നതും പ്രതീക്ഷക്ക് വക നല്‍കുന്നതായി മന്ത്രി അറിയിച്ചു. അതേസമയം ഉപഭോഗം കൂടിയ നിലയില്‍ തുടരുന്നത് ആശങ്കയാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button