
കോഴിക്കോട്: കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില ഇടിഞ്ഞത്.
ഇന്നലെ പവന് 1,11,960 രൂപയായിരുന്നു.പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനാൽ എണ്ണവില കുത്തനെ ഉയർന്നതാണ് സ്വർണവില ഇടിയാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4197 ഡോളറായി കുറഞ്ഞു. ഏകദേശം രണ്ട് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളി വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് 62 ഡോളറിലെത്തി.





