Kozhikode
താമരശ്ശേരി ചുരത്തിൽ കെ എസ് ആർ ടി സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗത തടസ്സം; അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു
അടിവാരം: താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സം. ലക്കിടിക്കും ഒൻപതാം വളവിനും ഇടയിൽ ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്. ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്.
അപകടത്തില്‍പെട്ട കെ എസ് ആര്‍ ടി സി ബസും ചരക്കു ലോറിയും നീക്കം ചെയ്തു. ഗതാഗതക്കുരുക്ക് ഉണ്ടെങ്കിലും ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. ഇരു വശത്തും ഏറെ ദൂരത്തില്‍ വാഹനങ്ങള്‍ നിരന്നിരുന്നു. ക്രൈന്‍ എത്തിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തത്.