ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമായി, കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രി

ഇടുക്കി: ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 60% പ്രശ്നങ്ങൾക്കും പരിഹാരം ഉറപ്പിച്ചു. ബാക്കിയുള്ളവ സുപ്രീം കോടതിയിൽ നിയമപരമായി നേരിടും. സമയബന്ധിതമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ഉപാധിരഹിതമായി ഭൂമി ക്രമവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനായി ഒക്ടോബറിൽ നിയമഭേദഗതി നടത്തും. ആനത്താരകളിലെ അനധികൃത ഫെൻസിംഗ് ഉൾപ്പെടെയുള്ള തടസങ്ങൾ പൊളിക്കും. ചിന്നക്കനാലിൽ ഉൾപ്പെടെ ഈ പ്രശ്നങ്ങൾ ഉണ്ട്. ESA യിൽ ആശയക്കുഴപ്പം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ റിപ്പോർട്ട് നൽകി. ജനവാസമേഖല ESA യിൽ ഉണ്ടാവില്ല അത് ഉറപ്പ് നൽകുന്നു. കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും. ചാനലുകൾ സർവേ നടത്തി LDF വീണ്ടും അധികാരത്തിൽ വരുമെന്ന്. എന്നിട്ട് എന്തായി.
യുഡിഎഫ് നൂറിൽ അധികം സീറ്റിൽ ജയിക്കുമെന്ന് ഞാൻ പറഞ്ഞു. അതിൽ കൂടുതൽ ലഭിച്ചു. ഒരു ഡെസൺ മന്ത്രിമാർ തോൽക്കും എന്ന് പറഞ്ഞു. ജനദ്രോഹ സർക്കാരിന്റെ അന്ന് അന്ത്യം കുറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





