Thiruvananthapuram

30 കോടി തേടി ഭാഗ്യക്കുറി പ്രേമികൾ…! തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ, ടിക്കറ്റ് വിൽപ്പന റെക്കോർഡ് മറികടന്നു

Please complete the required fields.




തിരുവനന്തപുരം : മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ നടക്കും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപ സ്വന്തമാക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് നാളെയറിയാം.

ഇത്തവണ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളിൽ 89.85 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത്.

കഴിഞ്ഞ വർഷത്തെ 75 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പനയെന്ന റെക്കോർഡാണ് ഇത്തവണ ലോട്ടറി വകുപ്പ് തകർത്തത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ഇതരസംസ്ഥാനങ്ങളിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്ന തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ ടിക്കറ്റുകൾ വാങ്ങിയതാണ് വിൽപ്പന ഇത്രയധികം ഉയരാൻ കാരണമായത്.

അവസാന മണിക്കൂറുകളിൽ ലോട്ടറി സ്റ്റാളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല പ്രധാന വിൽപ്പന കേന്ദ്രങ്ങളിലും നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ സ്റ്റോക്ക് പൂർണ്ണമായി തീർന്നിരുന്നു.500 രൂപ വിലയുള്ള തിരുവോണം ബംപറിലൂടെ 500 കോടിയിലധികം രൂപയുടെ വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്. ഒന്നാം സമ്മാനമായ 30 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി അഞ്ച് കോടി രൂപ വീതം 20 പേർക്ക് നൽകും.

സംസ്ഥാനത്തെ ഭാഗ്യാന്വേഷികളും ലോട്ടറി പ്രേമികളും വലിയ ആകാംക്ഷയോടെയാണ് നാളെ ഉച്ചയ്ക്ക് നടക്കുന്ന നറുക്കെടുപ്പിലേക്ക് ഉറ്റുനോക്കുന്നത്.

Related Articles

Back to top button