
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് യാദവാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണെന്നും എംബസി അറിയിച്ചു.
ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യക്കാരനായ സൂരജ് യാദവിന്റെ മരണത്തിൽ മസ്കറ്റിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി.
കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയേന്തിയ ‘കേപ്പ് ദാവോ’ എന്ന ബൾക്ക് കാരിയറാണ് ആക്രമണത്തിനിരയായ കപ്പലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി പട്ടികപ്പെടുത്തിയ കപ്പലുകളുടെ കൂട്ടത്തിൽ ‘കേപ്പ് ദാവോ’ ഉൾപ്പെട്ടിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്. ഇവരുൾപ്പെടെ ആകെ 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് തീപിടിച്ച കപ്പലിൽനിന്ന് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് വിവരം. ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന വിവരം മസ്കറ്റിലെ ഇന്ത്യൻ എംബസിയാണ് സ്ഥിരീകരിച്ചത്.





