Thiruvananthapuram

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ ജനങ്ങൾ സന്നദ്ധരായി. പ്രയാസം അനുഭവിക്കുന്നവർ കുറേ പേർ ഉണ്ട്. പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധിയെന്ന് മന്ത്രി വ്യക്തമാക്കി. സെക്രട്ടറിയറ്റിലും വൈദ്യുതി നിയന്ത്രണം ഉണ്ടായെന്നും രണ്ട് തവണ ഓഫീസിൽ കരണ്ട് പോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ പദ്ധതികൾ ഇല്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പഴയത് പകുതിയും മുടങ്ങി കിടക്കുകയാണ്. മണിയാർ കെഎസ്ഇബിയ്ക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. അത് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുവെന്ന് മന്ത്രി അറിയിച്ചു. സോളാർ രാത്രിയിൽ സ്റ്റോക്ക് ചെയ്യാൻ പദ്ധതികൾ വേണമെന്നും ഹ്രസ്വ കാല ദീർഘകാല വൈദ്യുത കരാറിനായി സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുത വകുപ്പ് ഏറ്റെടുത്തതിൽ പ്രയാസങ്ങൾ ഇല്ലാതില്ലെന്ന് മന്ത്രി സമ്മതിച്ചു. ഒരു ചലഞ്ചായി ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണെന്നും വകുപ്പ് ‌മുൾക്കിരീടം അല്ലെന്നും മന്ത്രി വ്യക്തമാക്കി. ചിരിക്കാൻ ഉള്ള സമയം വരുമെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ ചിരിക്കുന്നില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയിൽ സഹകരണം വേണമെന്നും മന്ത്രി അഭ്യർഥിച്ചു. അനാവശ്യമായി രാത്രിയിൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. വ്യാപാരികളും എല്ലാവരും സഹകരിക്കണം മന്ത്രി അഭ്യർഥിച്ചു.

Related Articles

Back to top button