Kerala

ആമിനയെ കാത്തിരുന്നത് ദുരന്തം; കോന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

Please complete the required fields.




കോന്നി: പത്തനംതിട്ട കോന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി കിണറുവിള വീട്ടിൽ ആമിന ബീവി (31) ആണ് മരിച്ചത്. വൈകിട്ട് മൂന്നോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ കൊല്ലൻപടിയിലായിരുന്നു അപകടം.

കോന്നി ഭാഗത്തുനിന്നും വരികയായിരുന്ന ആമിന സഞ്ചരിച്ചിരുന്ന കാർ പുനലൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസുമായാണ് കൂട്ടിയിടിച്ചത്. ആമിന അപകടസ്ഥലത്ത് തന്നെ മരിച്ചു.

കാർ നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. ആമിന മാത്രമാണ് കാറിലുണ്ടായിരുന്നത്. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. അപകടത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.

Related Articles

Back to top button