Thiruvananthapuram

ഇരുട്ടിലാകുന്ന ഭാവി, പഠനം തെരുവിൽ’; പവർ കട്ടിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്കും അപ്രഖ്യാപിത പവർകട്ടിനുമെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വൈദ്യുതി ഭവന് മുന്നിൽ മേശയിട്ട്, മെഴുകുതിരി വെളിച്ചത്തിലിരുന്ന് പഠിച്ചാണ് വിദ്യാർഥികളും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. അപ്രഖ്യാപിതമായി രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കറന്റ് പോക്ക് വിദ്യാർഥികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും രൂക്ഷമായി ബാധിക്കുന്നുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു.

അർധരാത്രികളിൽ കറന്റ് പോകുന്നത് ഓക്സിജൻ മാസ്ക് ഉപയോഗിച്ച് വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളൊന്നും സർക്കാർ കാണുന്നില്ല. കിടപ്പുരോഗികളുടെ അവസ്ഥപോലും മനസിലാക്കുന്നില്ല. കുട്ടികളുടെ പഠനം, അവരുടെ ഭാവി എന്നിവ ഇരുട്ടിൽ നിർത്തുകയാണ് സർക്കാരെന്നും ചിന്താ ജെറോം പറഞ്ഞു. തിരുവനന്തപുരം പട്ടത്തെ വൈദ്യുതി ഭവന് മുന്നിൽ ആയിരുന്നു ഡിവൈഎഫ്ഐയുടെ വേറിട്ട പ്രതിഷേധം. ‘ഇരുട്ടിലാകുന്ന ഭാവി, പഠനം തെരുവിൽ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Related Articles

Back to top button