
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും ഒരു പവന് 1,13,920 രൂപയുമാണ് വില.
കഴിഞ്ഞ ദിവസം സ്വർണ വിലയിൽ ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായിരുന്നു. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില.





