India

റൊണാൾഡോ – ജോർജിന വിവാഹം: സ്വത്ത് വിഭജന കരാറിലെ വ്യവസ്ഥകൾ പുറത്ത്

Please complete the required fields.




ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളിയായ ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹ ഉടമ്പടിയുടെ പ്രധാന വിവരങ്ങള്‍ പുറത്തുവന്നു. പോര്‍ച്ചുഗലിലെ കാഷ്‌കിസില്‍ രഹസ്യമായി നടന്ന വിവാഹത്തിന് തൊട്ടുമുമ്പ് ഒപ്പുവെച്ച പ്രീ-നപ്യൂഷ്യല്‍ കരാറിലെ വ്യവസ്ഥകളാണ് ചര്‍ച്ചയാകുന്നത്.

പോര്‍ച്ചുഗീസ് നിയമപ്രകാരമുള്ള ‘സെപ്പറേഷന്‍ ഓഫ് അസറ്റ്സ്’ രീതിയാണ് ഇരുവരും തെരഞ്ഞെടുത്തിരിക്കുന്നത്. ഇതനുസരിച്ച് വിവാഹത്തിന് മുമ്പോ ശേഷമോ ഇരുവരും നേടുന്ന വരുമാനത്തിലും നിക്ഷേപങ്ങളിലും വ്യക്തിഗത അവകാശം മാത്രമായിരിക്കും ഉള്ളത്.

ഭാവിയില്‍ ഉണ്ടാകാനിടയുള്ള തര്‍ക്കങ്ങളും സങ്കീര്‍ണ്ണതകളും ഒഴിവാക്കാനാണ് ഈ കര്‍ശന വ്യവസ്ഥകള്‍. പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയാണെങ്കില്‍ ജോര്‍ജിനയ്ക്ക് പ്രതിമാസം ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ ജീവനാംശമായി ലഭിക്കും.

മാഡ്രിഡ് ബംഗ്ലാവ്: ഇതിനുപുറമേ, സ്പാനിഷ് നഗരമായ മാഡ്രിഡിലുള്ള ആഡംബര ബംഗ്ലാവിന്റെ പൂര്‍ണ ഉടമസ്ഥാവകാശവും ജോര്‍ജിനയ്ക്ക് കൈമാറുന്നതാണ് കരാറിലെ വ്യവസ്ഥ. പത്തുവര്‍ഷത്തിലേറെയായി ഒന്നിച്ച് ജീവിക്കുന്ന ഇവര്‍, അടുത്ത സുഹൃത്തുക്കളുടെയും മക്കളുടെയും സാന്നിധ്യത്തിലാണ് ലളിതമായ ചടങ്ങിലൂടെ വിവാഹിതരായത്.ഫുട്ബോള്‍ ലോകത്തെയും ബിസിനസ്സ് രംഗത്തെയും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള റൊണാള്‍ഡോയുടെ സമ്പത്ത് സുരക്ഷിതമാക്കുന്നതാണ് ഈ പുതിയ കരാര്‍.

Related Articles

Back to top button