Thiruvananthapuram

80-ൽ അധികം ജീവനുകൾ പൊലിഞ്ഞു; മുതലപ്പുഴയിലെ അപകടാവസ്ഥ പരിഹരിക്കും’ – മുഖ്യമന്ത്രി വി.ഡി. സതീശൻ

Please complete the required fields.




തിരുവനന്തപുരം: മുതലപ്പുഴയിലെ അപകടാവസ്ഥ പരിശോധിക്കുന്നതിനായി പ്രത്യേക യോഗം ചേർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഖനന നിയമ ഭേദഗതി കേരളത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, താൽക്കാലികമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു. ദീർഘകാലടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതലപ്പുഴ ഒരു വലിയ അപകട മേഖലയാണെന്നും ഇതുവരെ 80-ൽ അധികം ആളുകൾ അവിടെനിന്ന് മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടലിൽ ആരെങ്കിലും കാണാതായാൽ അവരെ ഉടൻ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. കൂടാതെ, അപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ പുതിയ വീടുകൾ വെച്ചുനൽകുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button