Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക്, പവന് ഒറ്റയടിക്ക് കൂടിയത് 2,120 രൂപ

Please complete the required fields.





തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. വിപണിയിൽ ഇന്ന് ഒറ്റയടിക്ക് സ്വർണ വില ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഈ വർധനവോടുകൂടി 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയും, ഒരു പവന് 1,09,800 രൂപയുമായി പുതിയ ഉയരത്തിലെത്തിയിരിക്കുകയാണ്.

ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന രീതിയിലാണ് സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം തുടരുന്നത്. ഇന്നലെയും സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇന്നലെ രണ്ട് തവണയായിട്ടാണ് വിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയത്. അതായത്, ഇന്നലെ രാവിലെ ഗ്രാമിന് 160 രൂപയും തുടർന്ന് ഉച്ചയ്ക്ക് ശേഷം 100 രൂപയും വീതമാണ് വർധിച്ചിരുന്നത്.

ദിവസേനയെന്നോണം സ്വർണവില വർധിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. അതേസമയം, സ്വർണ വിലയിൽ വലിയ വർധനവുകൾ ഉണ്ടായെങ്കിലും സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തേതുപോലെ തന്നെ യാതൊരു വ്യത്യാസവുമില്ലാതെയാണ് വെള്ളി വ്യാപാരം തുടരുന്നത്.നിലവിൽ കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് വിപണിയിലെ വില വരുന്നത്. സ്വർണവില കുതിച്ചുയരുമ്പോഴും വെള്ളി വില മാറ്റമില്ലാതെ തുടരുന്നത് വിപണിയിൽ ആശ്വാസകരമാണ്.

Related Articles

Back to top button