Kozhikode

പരപ്പൻപൊയിൽ-പുന്നശ്ശേരി പാതയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

Please complete the required fields.




എളേറ്റിൽ : കനത്തമഴയിൽ നവീകരണപ്രവൃത്തികൾ നടക്കുന്ന പരപ്പൻപൊയിൽ -പുന്നശ്ശേരി റോഡിൽ മാട്ടുലായിക്കും കുളിരാന്തിരിപാലത്തിനും ഇടയിലുള്ള എളേറ്റിൽ ഈസ്റ്റ് മരുതുള്ളയിൽ റോഡിന്റെ ഒരു ഭാഗത്തെ കരിങ്കല്ലിൽപ്പണിത സംരക്ഷണഭിത്തിയുടെ കുറച്ചുഭാഗം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. 30 വർഷത്തിലധികം പഴക്കമുള്ള സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. മണ്ണിൽനിന്നും നാല് മീറ്ററോളം ഉയരത്തിലും പത്തുമീറ്ററോളം നീളത്തിലുമാണ് ഇവിടെ സംരക്ഷണഭിത്തി പണിതിരിക്കുന്നത്.

ഭിത്തിയുടെ അടിത്തറയോട് ചേർന്നു കിടക്കുന്ന സ്ഥലത്ത് ഈയിടെ മണ്ണ് നീക്കംചെയ്ത് നിരപ്പാക്കിയിരുന്നു. കനത്തമഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതും ഭിത്തിയോടുചേർന്ന ഭാഗത്തെ മണ്ണ് അശാസ്ത്രീയമായ രീതിയിൽ നീക്കിയതുമാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമായിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മാട്ടുലായി ഇറക്കത്തിൽ കുളിരാന്തിരി പാലംവരെ റോഡിന്റെ ഇരുവശത്തും ഓവുചാൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇപ്പോൾ ഇടിഞ്ഞ ഭാഗത്തിന്റെ ഒരുവശത്തുമാത്രമാണ് ഓവുചാൽ നിർമാണം നടക്കുന്നത്. എന്നാൽ, കുന്നിൻ മുകളിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തുന്ന ഭാഗത്തു ഓവുചാൽ നിർമിച്ചിട്ടില്ല.

Related Articles

Back to top button