
കാസർഗോഡ്: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച പ്രമാദമായ നിരവധി കേസുകളിലെ മികച്ച കുറ്റാന്വേഷകനായ റിട്ടയേർഡ് എസ്.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ മുരളീധരന്റെ മകൻ ധൻരാജ് (65) ആണ് കാസർഗോഡ് പാറക്കട്ടയിലെ വീട്ടിൽ ജീവനൊടുക്കിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർഗോഡ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ച ശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് മാസം മുമ്പ് ഈ ജോലിയിൽ നിന്നും അദ്ദേഹം പടിയിറങ്ങിയിരുന്നു. ആത്മഹത്യയുടെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.





