Ernakulam

അച്ഛന്റെ ഓർമസൈക്കിൾ മോഷ്ടിച്ചയാൾക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂർ

Please complete the required fields.




കൊച്ചി: 80-കാരന്റെ അച്ഛന്റെ ഓർമയുള്ള സൈക്കിൾ മോഷ്ടിച്ചവർക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂർ. മോഷ്ടാവ് മാനസാന്തരപ്പെട്ട് തിരികെ നൽകിയാൽ നല്ല ജോലിയും നൽകാമെന്ന് അദ്ദേഹം അറിയിച്ചു. ഇടപ്പള്ളി ടോൾ സ്വദേശി പ്രകാശന്റെ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച മോഷണം പോയത്.

80-കാരനായ പ്രകാശൻ ചേട്ടന് പത്താം വയസ്സിൽ അച്ഛൻ വാങ്ങി നൽകിയ റാലി സൈക്കിൾ ആണിത്. അച്ഛന്റെ ചരമവാർഷികത്തിന്റെ തലേദിവസമാണ് സൈക്കിൾ കാണാതായത്. ഇത് കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ വികാരനിർഭരമായ കത്ത്…

“പ്രിയപ്പെട്ട സൈക്കിൾ കള്ളാ… താങ്കളിത് കേൾക്കുന്നുണ്ടോ… നിങ്ങൾ കൊണ്ടുപോയത് വെറുമൊരു സൈക്കിളല്ല. 80-കാരൻ പ്രകാശൻ ചേട്ടന്റെ അച്ഛനോർമകൂടിയാണ്” എന്ന് പറഞ്ഞാണ് ബോബി ചെമ്മണ്ണൂർ വീഡിയോയിലൂടെ അഭ്യർത്ഥന നടത്തിയത്.”സ്റ്റർ കള്ളാ, താങ്കൾ ആ റാലി സൈക്കിൾ തിരിച്ചേൽപ്പിച്ചാൽ 5 ലക്ഷം രൂപ തരാം” എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം.

“മനസ് മാറി നല്ല ജീവിതത്തിന് തയ്യാറാകുകയാണെങ്കിൽ താങ്കൾക്ക് നല്ലൊരു ജോലിയും ലഭിക്കും” എന്നും അദ്ദേഹം പറഞ്ഞു.”ഒരിക്കൽ കൂടി, പ്രിയപ്പെട്ട കള്ളാ… അച്ഛനോർമയുടെ സുഗന്ധമുള്ള സൈക്കിൾ തിരിച്ചേൽപ്പിക്കൂ. പ്രകാശൻ ചേട്ടന്റെ വേദന ശമിപ്പിക്കൂ” എന്ന വാക്കുകളോടെയാണ് ബോബി ചെമ്മണ്ണൂർ അഭ്യർത്ഥന അവസാനിപ്പിച്ചത്. സംഭവത്തിൽ ഇടപ്പള്ളി പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

Related Articles

Back to top button