Kerala

കോറോ ഹെൽത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ മുൻകൈയെടുക്കും’; മന്ത്രി ബിന്ദു കൃഷ്ണ

Please complete the required fields.




കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും തൊഴിൽ വകുപ്പ് നിരന്തരം കമ്പനിയുമായും ജീവനക്കാരുമായും സംസാരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടാൽറോപ് കമ്പനിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നമ്മുടെ നാട്ടിൽ വന്ന് ഇത്തരം കമ്പനികൾ നിക്ഷേപ തട്ടിപ്പ് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. കോറോ ഹെൽത്ത്‌ നിന്ന് ജീവനക്കാരുടെ പ്രൊഫൈൽ വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോ കമ്പനിക്കും ആവശ്യമുള്ള സ്കിൽ അനുസരിച്ച് പ്രൊഫൈൽ കൈമാറി ജോലി ഉറപ്പ് ഉറപ്പ് വരുത്താൻ ശ്രമിക്കുമെന്നായിരുന്നു.

അതേസമയം ടാൾറോപ്പ് കൂട്ടപിരിച്ചുവിടലിൽ അഡിഷണൽ ലേബർ കമ്മിഷണറുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. കമ്പനി നഷ്ടത്തിൽ ആണെന്നും, കുടിശിക ഉടൻ നൽകാനാകില്ലെന്നും അധികൃതർ ചർച്ചയിൽ അറിയിച്ചു. തൊഴിലാളികൾക് 11 മാസത്തോളം ശമ്പള കുടിശിക കമ്പനി നൽകാനുണ്ട്. ഒക്ടോബർ വരെ സമയം വേണമെന്നാണ് കമ്പനിയുടെ ആവശ്യം.

Related Articles

Back to top button