
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,04,720 രൂപയും ഗ്രാമിന് 13,090 രൂപയുമായി വില താഴ്ന്നു.
കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിന് ഏകീകൃത വില ഏർപ്പെടുത്താൻ സ്വർണ വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചതിനെത്തുടർന്ന് ഇന്നുമുതൽ വില ഏകീകരണം നിലവിൽ വന്നു. നേരത്തെ 22 കാരറ്റ് സ്വർണത്തിന് മാത്രമാണ് ഏകീകൃത വില ഉണ്ടായിരുന്നത്.
18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ കുറഞ്ഞ് 10,755 രൂപയായി. പവന് 86,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വലിയ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയിലെത്തിയിരുന്നു. തുടർന്ന് ഇന്നലെ പവന് 1,040 രൂപ കൂടി കുറഞ്ഞ് 1,04,800 രൂപയിലേക്ക് വില താഴ്ന്നു.




