
ദില്ലി: ഹോട്ടൽ-വാണിജ്യ മേഖലയ്ക്ക് ആശ്വാസമേകി വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഗണ്യമായ കുറവ്. 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് 183 രൂപയാണ് കുറച്ചിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ വില 2,930 രൂപയായി കുറഞ്ഞു. നേരത്തെ 3,113.50 രൂപയായിരുന്നു ഇതിന്റെ വില.
തുടർച്ചയായ വിലവർദ്ധനവിന് ശേഷം ഈ വർഷം ഉണ്ടാകുന്ന ആദ്യത്തെ വിലക്കുറവാണിത്. ജനുവരി മാസത്തിൽ 1,691.50 രൂപയായിരുന്ന വില, മാസങ്ങളായി നടന്ന നിരന്തര വർദ്ധനവിലൂടെയാണ് 3,000 രൂപ കടന്നത്.എന്നാൽ, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം സിലിണ്ടറുകളുടെ വിലയിൽ നിലവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.





