Kozhikode
റബുട്ടാൻ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താമരശ്ശേരി : സുഹൃത്തിൻ്റെ വീട്ടിലെമരത്തിൽ കയറി റബുട്ടാൻ പറിക്കുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
താമരശ്ശേരി കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ നജാദ് (39) ആണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ജൂൺ 15ന് ആയിരുന്നു അപകടം
ഖബറടക്കം ഇന്ന് (22-6-2026-തിങ്കൾ) വൈകുന്നേരം 04:30-ന് കോരങ്ങാട് ജുമ മസ്ജിദിൽ.
മാതാവ്: കദീജ.ഭാര്യ : ഫരീദ ഫർസാന.മക്കൾ: ഫൈസ, നെഹ്റിൻ.
സഹോദരങ്ങൾ. മുഹമ്മദ് നദീർ. (പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി), നബീല,
നബീൽ.





