India

റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കം

Please complete the required fields.




രാജ്യത്തിന്റെ 74 ആം റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതൽ റിപ്പബ്ലിക്ക് ദിനാചരണങ്ങൾ തുടങ്ങുന്നത്. ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മുൻ വർഷങ്ങളിൽ ജനുവരി 24 മുതലായിരുന്നു റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ രാജ്യത്ത് നടന്നിരുന്നത്.

പുന:ർനിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്. റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചുള്ള 3 ലെയർ സുരക്ഷയും ഡൽഹി നഗരത്തിൽ ഇന്ന് നിലവിൽ വരും. വ്യത്യസ്ത ഭീകരവാദ സംഘടനകൾ റിപ്പബ്ലിക്ക് ദിനത്തിൽ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന മുന്നറിയിപ്പ് വിവിധ എജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button