Thiruvananthapuram

കൊവിഡ്‌ വ്യാപിക്കുന്നു, നാല് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ

Please complete the required fields.




തിരുവനന്തപുരം:  കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിത്തുടങ്ങി. ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്, കൊല്ലം-തിരുവനന്തപുരം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, കോട്ടയം-കൊല്ലം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, തിരുവനന്തപുരം – നാഗർകോവിൽ അൺ റിസർവ്‍ഡ്  എക്സ്പ്രെസ്സ് എന്നിവയാണ് റദ്ദാക്കിയത്. 


റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ 


1. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ -16366)

2. കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ- 06425)

3) കോട്ടയം-കൊല്ലം  അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ.06431)

4) തിരുവനന്തപുരം – നാഗർകോവിൽ  അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ 06435)

Related Articles

Leave a Reply

Back to top button