Kozhikode

പൈപ്പുകൾ നിശ്ചലം, കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല..: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും പൊതു ഒപി കെട്ടിടത്തിലും ആണ് കുടിവെള്ളം ലഭിക്കാത്തത്. ഉടനെ തകരാർ പരിഹരിക്കാം എന്ന് അധികൃതർ പറഞ്ഞു തുടങ്ങിയിട്ട് ദിവസങ്ങൾ മൂന്നായി.

കോഴിക്കോട് മെഡിക്കൽ കൊളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലാണ് മൂന്നു ദിവസങ്ങളിലായി കുടിവെള്ളം മുട്ടിയതിൻ്റെ ബുദ്ധിമുട്ടിൽ നെട്ടോട്ടമോടുകയാണ് ജനങ്ങൾ.

കുടിവെള്ളം ലഭിക്കുന്ന പൈപ്പുകൾ നിശ്ചലമാണ്. ശുദ്ധജലം ലഭിക്കണമെന്നുണ്ടെങ്കിൽ ഹോസ്പിറ്റൽ കാന്റീനിനും പുറത്തുള്ള കടകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ. അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഉടൻ ശരിയാക്കാം എന്നുള്ള മറുപടി മാത്രമാണ് ഇവർക്ക് ലഭിച്ചത്.ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾ എന്നും ഭീഷണിയും നിലനിൽക്കുന്നുണ്ട്.

പ്രസവം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമായതിനാൽ അതീവ ശ്രദ്ധ ഈ പ്രശ്നത്തിൽ ഉണ്ടാകേണ്ടതുണ്ട്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചികിത്സ നടത്തുന്നതും ഇവിടെ തന്നെയാണ്. എത്രയും വേഗം കുടിവെള്ള പ്രശ്നം പരിഹരിക്കണം എന്നാണ് ഇവിടെയെത്തുന്ന സാധാരണക്കാരുടെ ന്യായമായ ആവശ്യം.

Related Articles

Back to top button