World

വിവാഹേതര ബന്ധത്തിന് തടസ്സം; ഭർത്താവിനെ കൊന്ന് കൃഷിയിടത്തിൽ കുഴിച്ചുമൂടി ഭാര്യയും കാമുകനും

Please complete the required fields.




തെലങ്കാന: വിവാഹേതര ബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സ്വദേശി മുത്യം റെഡ്ഡി (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കൽപ്പന, ഇവരുടെ ആൺസുഹൃത്ത് ഗൈനി പണ്ടാരി (ചിന്തു) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒമ്പത് ദിവസമായി മുത്യം റെഡ്ഡിയെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തു വന്നത്. കൽപ്പനയുടെ ഫോൺ രേഖകൾ പരിശോധിച്ച പൊലീസ്, ചിന്തു എന്ന യുവാവുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി മുത്യം റെഡ്ഡിയും കൽപ്പനയും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടായിരുന്നു.

തങ്ങളുടെ ബന്ധത്തിന് ഭർത്താവ് പൂർണമായി തടസ്സമാണെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മുത്യം റെഡ്ഡിയെ കൊലപ്പെടുത്തിയ ശേഷം, പ്രതികൾ ജെസിബി മെഷീൻ ഉപയോഗിച്ച് കൃഷിയിടത്തിൽ ആഴത്തിലുള്ള കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ മൃതദേഹം മൂടിയ ഭാഗത്ത് മണ്ണും കല്ലും നിരത്തി ഇവർ പ്രദേശം പഴയതുപോലെയാക്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ കൃഷിയിടത്തിൽ പരിശോധന നടത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൂരമായ ഈ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി വെങ്കട റെഡ്ഡി അറിയിച്ചു.

Related Articles

Back to top button