Kannur

സിപിഐഎം നേതൃത്വത്തെ ധിക്കരിച്ചു ..: ‘ഞങ്ങളുണ്ട് കൂടെ’ കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്

Please complete the required fields.




കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്. കുഞ്ഞിമംഗലം തലായിമുക്കിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ‘ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍’ എന്ന് എഴുതിയ ഫ്‌ളക്‌സാണ് വെച്ചത്.

പി ജയരാജന്റെ ചിത്രം സഹിതമാണ് ഫ്‌ളക്‌സ്. നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് സിപിഐഎം നേതൃത്വം നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം തളളിക്കളഞ്ഞാണ് പുതിയ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെയും നിരവധി തവണ പി ജയരാജനായി കണ്ണൂരില്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു.
ഈ മാസം ആദ്യം കണ്ണൂര്‍ പാപ്പിനിശേരിയിലും ബ്ലാത്തൂരിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്ലാത്തൂരില്‍ ഉയര്‍ന്ന ഫ്‌ളക്‌സില്‍ പി ജയരാജനൊപ്പം എം സ്വരാജിന്റെ ചിത്രവുമുണ്ടായിരുന്നു. ‘പാര്‍ട്ടിക്ക് വേണ്ടത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണെന്നും പാര്‍ട്ടിയെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നേതാക്കളെ ആവശ്യമില്ലെന്നുമായിരുന്നു ഫ്‌ളക്‌സിലെ വാചകം.

എല്ലാ നാട്ടിലെയും പാര്‍ട്ടി ഇക്കാര്യം ഓര്‍ക്കണമെന്നും ഇവര്‍ നയിക്കട്ടെ, ഇവരാണുത്തമം എന്നും ബ്ലാത്തൂരിലുയര്‍ന്ന ഫ്‌ളക്‌സില്‍ പറഞ്ഞിരുന്നു. ‘വാക്കുകളല്ല വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണ്. ആ കരുത്തായി പി ജെ വരട്ടെ’ എന്നാണ് പാപ്പിനിശേരിയിലെ ഫ്‌ളക്‌സിലുണ്ടായിരുന്ന വാചകം.

Related Articles

Back to top button