
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. സ്കൂൾ ബസ് ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് കണ്ണി പറമ്പിൽ വെച്ച് ഇന്നലെ വൈകിട്ടാണ് സംഭവം.
സ്കൂൾ ബസ് ഡ്രൈവർ ബാബുവിനെയാണ് തെരുവുനായ ആക്രമിച്ചത്. കാലിന് പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.





