
ആലപ്പുഴ: കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പാലമേല്‍ ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്ര(60)നാണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ ഇറങ്ങിയ ജയചന്ദ്രന്‍ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ സഹായിയായി ഉണ്ടായിരുന്നയാളുടെ ബഹളം കേട്ടാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





