Ernakulam

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

Please complete the required fields.




ചേർത്തല: ചേർത്തല മുൻസിഫ് മജിസ്‌ട്രേറ്റ് റോവിൻ റോഡ്രിഗ്‌സിന് പാമ്പുകടിയേറ്റു. ചൊവ്വാഴ്ച രാത്രി ചേർത്തല കോടതിക്ക് സമീപമുള്ള ഔദ്യോഗിക ക്വാർട്ടേഴ്‌സിൽ വെച്ചാണ് സംഭവം.

പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ ചേർത്തലയിലെ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏത് ഇനം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Related Articles

Back to top button