
താമരശ്ശേരി: കോവിഡ് സമയത്ത് വിതരണം നടത്തിയ സൗജന്യ കിറ്റിന്റെ കമ്മീഷൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരി സംയുക്ത സമരസമിതി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ മുമ്പിൽ പ്രതിഷേധ സമരം നടത്തി.
കിറ്റ് വിതരണത്തിന്റെ തുടക്കസമയത്ത് ഏഴുരൂപ നിരക്കിൽ വ്യാപാരികൾക്ക് കമ്മിഷൻ ലഭിച്ചു. പിന്നീടുള്ള ഒരു മാസം അത് അഞ്ച് രൂപയാക്കി. എന്നാൽ അതിനുശേഷം വിതരണം നടത്തിയ 10 മാസത്തെ കിറ്റിന് ഇതുവരെ കമ്മിഷൻ ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. സമര സമിതി നേതാക്കളായ സുരേഷ് കറ്റോട്, രാമകൃഷ്ണൻ, പി.വി. പൗലോസ്, ഷീബാറാണി, റോബർട്ട് രാജേഷ് എന്നിവർ സംസാരിച്ചു