Wayanad

മരം മുറിക്കുന്നതിനിടെ വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു

Please complete the required fields.




കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ ഉയരത്തില്‍ നിന്ന് വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു.

തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് (43) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം.

ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയാണ് ഷിജുവിന്റെ ഭാര്യ. ദൃശ്യ, കൃഷ്ണ എന്നിവര്‍ മക്കളാണ്.

Related Articles

Leave a Reply

Back to top button