
കൊച്ചി: ”മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ. ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
യുഡിഎഫ് ഐതിഹാസികമായ ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐതിഹാസിക വിജയം നൽകിയ കേരളത്തിലെ ജനങ്ങളോട് പ്രചരണ സമിതിയുടെ ചെയർമാൻ എന്ന നിലയിൽ നന്ദി അറിയിക്കുന്നു. വിജയം ചരിത്രപരമായ അനിവാര്യതയാണ്.
കേരള ജനത കഴിഞ്ഞാൽ 10 വർഷം അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും കണക്കിലെടുത്തുകൊണ്ട് നടത്തിയ ജനവിധി. ഈ ജനുവരി ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുന്നു. ജനവിധിയെ ആദരവോടെയും ബഹുമാനത്തോടെയും കാണുന്നു. കേരളത്തിലെ യുഡിഎഫ് പ്രവർത്തകരും നേതാക്കളും ഒരു മനസ്സോടെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചു. 100 സീറ്റ് കിട്ടുമെന്ന് ആദ്യം മുതൽ വിലയിരുത്തി. നൂറ് സീറ്റ് കിട്ടുമെന്ന് പറഞ്ഞപ്പോൾ പലരും അംഗീകരിക്കാൻ തയ്യാറായില്ല.
മുഖ്യമന്ത്രി പറഞ്ഞത് എൽഡിഎഫിന് അതുക്കും മേലെ കിട്ടും എന്നാണ്. മുൻ തെരഞ്ഞെടുപ്പുകൾ സർക്കാരിനെതിരായ വിധിയെഴുത്തല്ല എന്ന് പറഞ്ഞു. ഇപ്പോഴും അതുതന്നെയാകും പറയുക. ഈ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാരായ ആളുകളും യുഡിഎഫിന് വോട്ട് ചെയ്തു.
കാലാകാലങ്ങളായി ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഒരു വിഭാഗം ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു അവരോട് നന്ദി പറയുന്നു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ടീം യുഡിഎഫ് ആയി പ്രവർത്തിച്ചു. അഞ്ച് ഗ്യാരണ്ടികൾ ഉടൻ നടപ്പിലാക്കും. യുഡിഎഫ് മുന്നോട്ടുവച്ച പോസിറ്റീവ് അജണ്ടകൾക്ക് ജനം നൽകിയ അംഗീകാരം കൂടിയാണ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





