Thrissur

അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ച സംഭവം; ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു

Please complete the required fields.




തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവം. ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂർ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശിനെതിരെ കേസെടുത്തത്.

സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് എഫ്ഐആറിൽ പറഞ്ഞു .

ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കേസ്. പരുക്കേറ്റ അസിസ്റ്റന്റ് ജയിലർ രാഹുലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button