
കോഴിക്കോട് : അര നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷ കുത്തക മണ്ഡലമായ നാദാപുരം മാറുമെന്നതിന് വ്യക്തമായ സൂചന . ആദ്യ റൗണ്ടായ 14 ബൂത്തുകൾ എണ്ണി തീർന്നപ്പോൾ 1393 വോട്ടിന്റെ ലീഡ് എൽ ഡി എഫ് സ്ഥാനാർഥി പി വസന്തത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്തിന് തന്നെയാണ് വിജയ സാധ്യത.
1600 ൽ പരം വോട്ടുകളാണ് എൽ ഡി എഫ് പ്രതീക്ഷിച്ചത് . ഇടതുപക്ഷ ശക്തികേന്ദ്രമായ എടച്ചേരിയിലെ 14 ബൂത്തുകൾ എണ്ണി പൂർത്തിയായപ്പോഴാണ് ഈ തകർച്ച എൽ ഡി എഫിന് ഉണ്ടായിട്ടുള്ളത് . ന്യൂനപക്ഷ ഏകീകരണം യു ഡി എഫിന് അനുകൂലമായി ഉണ്ടായാൽ അഭിജത്തിന്റെ വിജയ സാധ്യത ഉറപ്പാണ്. അഭിജിത്ത് 10000 ത്തോളം വോട്ടിന് വിജയിക്കും .





