Ernakulam

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

Please complete the required fields.




തൃപ്പൂണിത്തുറ : വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട ) മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു. അതിനുശേഷം ശാരീരികാസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മാതാവ്: എൽസമ്മ. സഹോദരി: ജിനു മരിയ (ഓസ്‌ട്രേലിയ).

Related Articles

Back to top button