Kozhikode
വില്‍പ്പനക്കായി എത്തിച്ച 19 കുപ്പി വിദേശ മദ്യവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

താമരശ്ശേരി: വില്‍പ്പനക്കായി എത്തിച്ച 19 കുപ്പി വിദേശ മദ്യവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മണല്‍വയല്‍ സ്വദേശി സജിയാണ് പിടിയിലായത്.
മണല്‍വയല്‍ മേഖലയില്‍ വന്‍തോതില്‍ വിദേശ മദ്യ വില്‍പ്പന നടത്തുന്നതായ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ വിദേശമദ്യ വില്പ്പനക്കാരന് പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.





