
കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന് പൊതുവേദിയിൽ പ്രഖ്യാപിച്ച് എസ്എംഎഫ് നേതാവ് അസ്‌ലം മഷ്ഹൂർ തങ്ങൾ.
ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്എംഎഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു പരാമർശം. പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സ്വാദിഖലി തങ്ങൾ അടക്കമുള്ള നേതാക്കൾ സന്നിഹിതരായിരുന്ന വേദിയിലാണ് മഷ്ഹൂർ തങ്ങളുടെ പ്രസംഗം. നേതാക്കൾ ആരും എസ്എംഎഫ് സംസ്ഥാന ഭാരവാഹിയുടെ പരാമർശം തിരുത്തിയില്ല.





