Kozhikode

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

Please complete the required fields.




കോഴിക്കോട്: ആശ്വാസം …. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി. തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായിരുന്നു വില. ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.

അതേസമയം, ആഗോളവിപണിയിൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ​സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.16 ശതമാനം വർധിച്ച് 4,755.68 ഡോളറായി. 54.64 ഡോളറാണ് വർധിച്ചത്. കേരളത്തിൽ ജനുവരി 29നായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

Related Articles

Back to top button