
കൊയിലാണ്ടി : നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മരളൂർമുതൽ ഗോപാലപുരംവരെ സർവീസ് റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് പനച്ചിക്കുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പന്തൽകെട്ടി അനിശ്ചിതകാലസമരം തുടങ്ങി.
നഗരസഭയുടെ പനച്ചിക്കുന്ന് റോഡ് ബന്ധിക്കുന്നിടത്ത് 45 വർഷം മുൻപുള്ള റോഡ്, ബൈപ്പാസ് നിർമിച്ചതിനെത്തുടർന്ന് മുറിഞ്ഞുപോയിരിക്കുകയാണ്. ഒരുഭാഗത്ത് ബൈപ്പാസും മറുഭാഗത്ത് റെയിലും വന്നതോടെ ഇവിടെയുള്ള 200-ഓളം കുടുംബമാണ് പുറത്തിറങ്ങാൻപറ്റാത്ത അവസ്ഥയിലായത്.
സർവീസ് റോഡ് നിർമിച്ച് ഗാതഗതസൗകര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരം നഗരസഭാ ചെയർപേഴ്‌സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. സമരസമിതി കൺവീനറും നഗരസഭാ വൈസ് ചെയർപേഴ്‌സണുമായ സി.ടി. ബിന്ദു അധ്യക്ഷതവഹിച്ചു. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, മൂടാടി പഞ്ചായത്ത് മെമ്പർ മൻജു നാരായണൻ, അട്ടാളി മണി, പി.ടി. അജിത്ത്, അലി മൂടാടി, മുരളീധരൻ മൂത്താട്ടിൽ, പി.കെ. ഭാരതി, കലേക്കാട്ട് രാജമണി, അശോകൻ കുന്നോത്ത്, കെ.ടി. ഗംഗാധരക്കുറുപ്പ് എന്നിവർ സംസാരിച്ചു. പീതാംബരൻ കുന്നോത്ത്, രാജേഷ് കാരഞ്ചേരി, സജീഷ് മൂലത്ത്, എം. സന്തോഷ്, പി.കെ. ഷിനു, ഗിരി പുതുക്കുടി, പി.കെ. ഷിജു എന്നിവർ നേതൃത്വം നൽകി.





